മോഹന്‍ ഭാഗവത് ആര്‍എസ്എസ് ആസ്ഥാനത്താണ് പതാക ഉയര്‍ത്തേണ്ടിയിരുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി. ആര്‍എസ്എസ് മേധാവി ഭാഗവത് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട്ട് മൂത്താന്തറ കര്ണ്ണകിയമ്മല് സ്കൂളിലാണ് മോഹന്‍ ഭാഗവത് വിലക്ക് മറികടന്ന് പതായ ഉയര്‍ത്തിയത്. തുടര്‍ന്ന് സ്കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ അദ്ദേഹം സംസാരിക്കുകയും ചെയ്തു. രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.