തനിക്കെതിരായ ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. ഇപ്പോഴുണ്ടായിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ ബോധപൂര്‍വം സൃഷ്ടിച്ചെടുത്തതാണ്. ആരോപണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും തനിക്ക് ഇക്കാര്യത്തില്‍ നല്ല ആത്മവിശ്വാസമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുട്ടനാട്ടില്‍ മന്ത്രിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയെന്നും അഞ്ച് ഏക്കര്‍ കായല്‍ കൈയേറിയെന്നുമാണ് ആരോപണം. മന്ത്രി സ്ഥാനത്തിരുന്ന് തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും പ്രതിപക്ഷ ആവശ്യപ്പെട്ടു.