നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചു നില്‍ക്കുന്നുവെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നടിയെ അക്രമിച്ചവരെ കണ്ടെത്തി അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കമണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ദിലീപ് നിരപരാധിയാണെന്നും അയാളെ കുടുക്കിയതാണെന്നുമുള്ള അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു. പോലീസ് ഇപ്പോള്‍ നടത്തുന്നത് കള്ള അന്വേഷണമാണ്. കേസ് അന്വേഷണത്തിന് മുഖ്യമന്ത്രി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.