Home app

ലിസ്റ്റ് ചെയ്ത ഉടനെ കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വില 22 ശതമാനം ഉയര്‍ന്നു

ലിസ്റ്റ് ചെയ്ത ഉടനെ കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വില 22 ശതമാനം ഉയര്‍ന്നു. 432 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത ഉടനെ എന്‍എസ്ഇയില്‍ 528.15 രൂപയായി ഓഹരി വില കുതിക്കുകയായിരുന്നു. ഐപിഒ വിലയില്‍നിന്ന് 22 ശതമാനത്തിലേറെയാണ് നേട്ടം. ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നുവരെ നടന്ന ഐപിഒയില്‍ കപ്പല്‍ശാലയുടെ ഓഹരികള്‍ നിക്ഷേപകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

വില്പനയ്ക്കുവെച്ച ഓഹരികളുടെ 76.19 മടങ്ങ് എണ്ണത്തിന് ആവശ്യക്കാരുണ്ടായി. അതിനാല്‍തന്നെ അപേക്ഷിച്ചവരില്‍ ചെറിയൊരു ശതമാനത്തിനുമാത്രമേ ഓഹരികള്‍ ലഭിച്ചുള്ളൂ. ചെറുകിട നിക്ഷേപകര്‍ക്കായി നീക്കിവെച്ച ഓഹരികള്‍ക്ക് 8.51 ഇരട്ടിയായിരുന്നു അപേക്ഷകള്‍. സ്ഥാപനേതര നിക്ഷേപകരുടെ വിഭാഗത്തില്‍ 288.87 മടങ്ങ് അപേക്ഷകരുണ്ടായി. പത്ത് രൂപ മുഖവിലയുള്ള ഓഹരികള്‍ 432 രൂപയ്ക്കാണ് അലോട്ട് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top