കൊച്ചി: കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് മരണം. കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന കപ്പലിലെ വാട്ടര്‍ ടാങ്കാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. മരിച്ചവരുടെ പേര് വിവരങ്ങളും ലഭ്യമായിട്ടില്ല. പൊട്ടിത്തെറിക്ക് പിന്നാലെ ഫയര്‍ഫോഴ്സെത്തി തീയണക്കാന്‍ ശ്രമം നടത്തുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി
By
February 13, 2018 6:19 am