Home app

മന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവ് യുവതിയെ മര്‍ദിച്ച സംഭവത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെടുമെന്ന് റിപ്പോര്‍ട്ടുകള്‍

മന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവ് പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മര്‍ദിച്ച സംഭവത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെടുമെന്ന് റിപ്പോര്‍ട്ട്. ദളിത് വിഭാഗത്തില്‍പ്പെട്ട ഡിവൈഎഫ്ഐ വനിതാ നേതാവും മട്ടന്നൂര്‍ നഗരസഭാംഗവുമായ യുവതിയാണ് പരാതിക്കാരി. സിപിഎം ഏരിയാ കമ്മിറ്റി അംഗവും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനുമായ ഭാസ്‌കരന്‍ തന്നെ പരസ്യമായി മര്‍ദ്ദിച്ചതായാണ് യുവതി പാര്‍ട്ടിക്ക് പരാതി നല്‍കിയത്.

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 21-ാം വാര്‍ഡായ പെരിഞ്ചേരി ബൂത്തില്‍ ഓപ്പണ്‍ വോട്ട് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. സിപിഎം ബൂത്ത് ഏജന്റായിരുന്ന യുവതിയും പോളിങ് ഉദ്യോഗസ്ഥനും തമ്മിലായിരുന്നു തര്‍ക്കം. ഇതിനിടയില്‍ ബൂത്തിലെത്തിയ കെ ഭാസ്‌കരനോട് പോളിങ് ഉദ്യോഗസ്ഥനെക്കുറിച്ച് യുവതി പരാതിപ്പെട്ടു. എന്നാല്‍ ഭാസ്‌കരന്‍ പോളിങ് ഉദ്യോഗസ്ഥന്റെ പക്ഷം ചേരുകയും യുവതിയെ ചീത്തവിളിക്കുകയും തല്ലുകയും ചെയ്തെന്നാണ് പരാതി. തുടര്‍ന്ന് പാര്‍ട്ടിയുടെ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതാവായ ഭര്‍ത്താവിനെ യുവതി വിവരമറിയിക്കുകയും ഇയാളും ഭാസ്‌കരനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. പോലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങിയ യുവതിയെ നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും പരാതി നല്‍കിയത്. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top