Home app

പഠിക്കുന്ന കുട്ടികള്‍ക്കും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുമായി രണ്ട് തരം യൂണിഫോമുകള്‍ ; അല്‍ ഫറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ തീരുമാനം വിവാദമാകുന്നു

ഒരേ ക്ലാസില്‍ ഒന്നിച്ചിരുന്ന പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ട് തരത്തിലുള്ള യൂണിഫോമുകള്‍. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും രണ്ടുതരത്തിലുള്ള പ്രത്യേകം യൂണിഫോം നടപ്പില്‍ വരുത്തി മലപ്പുറം പാണ്ടിക്കാട് അല്‍ ഫറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് മാതൃകയായിരിക്കുന്നത്. യൂണിഫോമില്‍ ഇത്തരത്തിലൊരു വേര്‍തിരിവ് വേണ്ടന്ന് കുട്ടികളും മാതാപിതാക്കളും ആവശ്യപ്പെട്ടിട്ടും മനേജ്മെന്റ് തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

ഇത്തരത്തിലുള്ള വേര്‍തിരിവ് കുട്ടികളില്‍ കൂടുതല്‍ മാനസിക സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും അതിനാല്‍ യൂണിഫോം ഏകീകരിക്കണമെന്നും ചൈല്‍ഡ് ലൈന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് സ്‌കൂള്‍ അധികൃതര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top