Home app

പിണറായി ഭരണത്തില്‍ സഖാക്കളാണ് പോലീസ് സ്‌റ്റേഷന്‍ ഭരിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍

പിണറായി ഭരണത്തില്‍ സഖാക്കളാണ് പോലീസ് സ്റ്റേഷന്‍ ഭരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് പോലീസിന്റെ തൊപ്പിവെച്ച് സെല്‍ഫി എടുത്തത് ഇതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം ആരോപിച്ചു.

‘ഇതാണ് പിണറായി പോലീസ്’ എന്ന് പിടിയിലായ ആള്‍ പറയുന്നത് സംസ്ഥാന പോലീസ് ഭരണം എങ്ങോട്ടാണ് പോവുന്നതെന്ന് വിളിച്ചു പറയുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെല്‍ ഭരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ താഴെ വീണ ചരിത്രം കേരളത്തിനുണ്ട്. തിരുവനന്തപുരത്ത് അക്രമത്തിന് ഒപ്പംനിന്ന പോലീസിന്റെ മറ്റൊരു മുഖമാണ് കുമരകത്ത് പ്രതിയുടെ തലയില്‍ സ്വന്തം തൊപ്പി വെച്ച് കൊടുത്ത പോലീസ് ഉദ്യോഗസ്ഥന്റേത്.

സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണനും തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top