കൊല്ലം ചവറയില്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. ബിജെപി കൊല്ലം ജില്ലാ കമ്മറ്റി അംഗം സുഭാഷിനെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. ചവറയില്‍ കുടിവെള്ള കമ്പനി നടത്തുന്ന മനോജിനെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. രസീതില്‍ രേഖപ്പെടുത്തിയ 5000 രൂപ പിരിവ് നല്‍കാത്തതിന്റെ പേരിലായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി. സ്ഥാപനത്തിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ 5000 രൂപയുടെ രസീത് നല്‍കുകയായിരുന്നു. എന്നാല്‍ 3000 രൂപ നല്‍കാമെന്ന് മനോജ് സമ്മതിച്ചെങ്കിലും വഴങ്ങാന്‍ നേതാവ് തയ്യാറായിരുന്നില്ല.
വര്‍ഷത്തില്‍ ഒരു പിരിവാണുള്ളതെന്നും അതിന് 5000 രൂപ വേണമെന്നുമായിരുന്നു നേതാവിന്റെ ആവശ്യം. എന്നാല്‍ ഇത് വ്യാപാരി നിഷേധിച്ചതോടെ നേതാവിന്റെ സ്വരം മാറുകയും വ്യാപാരിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാള്‍ എതിര്‍ത്തതോടെ അസഭ്യവര്‍ഷവുമുണ്ടായി.
സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പിന്നീട് പോലീസിനും പരാതി നല്‍കിയിരുന്നുവെന്നും നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും മനോജ് പറയുന്നു. സംഭവം പുറത്തായതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പോലീസ് കേസെടുത്തത്. ശബ്ദരേഖ പുറത്തായതിനെത്തുടര്‍ന്ന് ഇയാളെ കഴിഞ്ഞയാഴ്ച ബിജെപിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.