Home app

സംസ്ഥാനത്ത് ബ്ലേഡ് മാഫിയയുടെ പ്രവര്‍ത്തനം കുറഞ്ഞെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ബ്ലേഡ് മാഫിയയുടെ പ്രവര്‍ത്തനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 2014 ല്‍ 2900 കേസുകളും 2015 ല്‍ 597, 2016ല്‍ 210, 2017 ഇതുവരെ 108 കേസുകളും രജിസ്റ്റര്‍ ചെയ്തുവെന്നും ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.എ.അഹമ്മദ് കബീര്‍, സി.മമ്മൂട്ടി, കെ.എം.ഷാജി, ടി.വി.ഇബ്രാഹിം, എന്‍.എ.നെല്ലിക്കുന്ന്, പാറയ്ക്കല്‍ അബ്ദുള്ള, പി.കെ.ബഷീര്‍, അന്‍വര്‍ സാദത്ത്, പി.ടി.തോമസ് എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.

80.18 ലക്ഷം റേഷന്‍ കാര്‍ഡുകളില്‍ 67.37 ലക്ഷം വിതരണം പൂര്‍ത്തിയായെന്ന് മന്ത്രി പി . തിലോത്തമന്‍ അറിയിച്ചു. ആഗസ്റ്റ് 15ന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും. മുന്‍ഗണനാ പട്ടികയില്‍ കണ്ടെത്തിയ 1.05 ലക്ഷം അനര്‍ഹരെ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ 5.14 ലക്ഷം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. എല്ലാ പട്ടികജാതി കുടുംബങ്ങളെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും. വിതരണം സുതാര്യമാക്കാന്‍ എല്ലാ റേഷന്‍ കടകളിലും ഇ പോസ് മെഷീന്‍ സ്ഥാപിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top