Home app

രജനീകാന്തുമായി ബി.ജെ.പി എം.പി പൂനം മഹാജന്‍ കൂടിക്കാഴ്ച നടത്തി

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തുമായി ബി.ജെ.പി എം.പി പൂനം മഹാജന്‍ കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള രജനിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പൂനം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കൂടിക്കാഴ്ചയില്‍ രജനികാന്തിനൊപ്പം ഭാര്യയും ഉണ്ടായിരുന്നു.

താന്‍ കണ്ടതില്‍വെച്ച് ഏറ്റവും എളിമയുള്ള ദമ്പതികള്‍ എന്ന പ്രതികരണത്തോടെ രജനീകാന്തിനോടും ഭാര്യ ലതയോടുമൊപ്പമുള്ള ചിത്രങ്ങള്‍ പൂനം ട്വിറ്ററില്‍ പങ്കുവെച്ചു. ‘ഗ്‌ളോബല്‍ സിറ്റിസണ്‍’ എന്ന വിദ്യാഭ്യാസ പദ്ധതിയില്‍ രജനീകാന്ത് ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പൂനം പറഞ്ഞു.

എന്നാല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേണ്ടിയുള്ള കൂടിക്കാഴ്ചയായിരുന്നില്ല ഇതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. ചെന്നൈയില്‍ ബി.ജെ.പി യുവജന റാലിയില്‍ പങ്കെടുക്കാനെത്തിയ പൂനം ഉപചാരത്തിന്റെ ഭാഗമായാണ് രജനികാന്തിനെയും കുടുംബത്തെയും സന്ദര്‍ശിച്ചതെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top