National

അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റില്‍

ജമ്മു കാഷ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് ഇവരെ പിടികൂടിയത്. ഇസ്മയില്‍, മവ്യയ, ഫുര്‍ഖാന്‍, യവാര്‍ എന്നിവരാണ് പിടിയിലായതെന്ന് കാഷ്മീര്‍ പോലീസ് മേധാവി മുനീര്‍ ഖാന്‍ പറഞ്ഞു. ഇവര്‍ പാക്കിസ്ഥാനില്‍നിന്നുള്ള ലഷ്‌കര്‍ ഭീകരരുമായി ബന്ധം പുലര്‍ത്തിയിരുന്നതായി പോലീസ് അറിയിച്ചു.

ജൂലൈ 10നാണ് അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിനുനേരെ വെടിവയ്പുണ്ടായത്. ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top