Home app

കോഴിക്കോട് വാഹനാപകടം: മരണം ഏഴായി

കോഴിക്കോട് അടിവാരത്ത് ഇന്നലെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഏഴുവയസുകാരി ആയിഷ നുഹയാണ് ഇന്ന് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.

ശനിയാഴ്ച മരിച്ച കരുവന്‍പൊയില്‍ വടക്കേക്കര അറു എന്ന അബ്ദുറഹിമന്റെ (65) കൊച്ചുമകളാണ് ആയിഷ. വെണ്ണക്കോട് ആലുംതറ തടത്തുമ്മല്‍ മജീദിന്റെയും സഫീനയുടെയും മകളാണ്. കമ്പിപ്പാലം വളവില്‍ ജീപ്പും ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ജീപ്പ് ഡ്രൈവറടക്കം യാത്രക്കാരായ കുടുംബത്തിലെ ആറു പേര്‍ മരിച്ചിരുന്നു. മൂന്നു കുട്ടികളടക്കം 10 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കരുവന്‍പൊയില്‍ വടക്കേക്കര അറു എന്ന അബ്ദുറഹിമാന്‍ (65), ഭാര്യ സുബൈദ (55), ഇവരുടെ മകന്‍ ഷാജഹാന്റെയും ഹസീനയുടെയും മകന്‍ മുഹമ്മദ് നിഷാല്‍ (എട്ട്), അബ്ദു റഹ്മാന്റെ മറ്റൊരു മകള്‍ സഫീറയുടെയും പടനിലം പൂതാടി മുഹമ്മദ് ഷഫീഖിന്റെയും മകള്‍ ഹന ഫാത്തിമ (11), മറ്റൊരു മകള്‍ സഫീനയുടെയും വെണ്ണക്കോട് തടത്തുമ്മല്‍ മജീദിന്റെയും മകള്‍ ജസ (ഒന്ന്), ജീപ്പ് ഡ്രൈവര്‍ വയനാട് വടുവന്‍ചാല്‍ പുളിക്കല്‍ പ്രമോദ് (45) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top