Home app

അരുണ്‍ ജെയ്റ്റ് ലി തിരുവനന്തപുരത്ത്

കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ് ലി തിരുവനന്തപുരത്ത് എത്തി. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച അദ്ദേഹം കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി. കേരളത്തില്‍ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേര്‍ക്ക് സിപിഐഎം അക്രമം വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. കഴിഞ്ഞ ദിവസം ബിജെപി എംപിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ച് ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വീട് സന്ദര്‍ശിച്ച ശേഷം ശ്രീകാര്യത്ത് നടക്കുന്ന അനുസ്മരണയോഗത്തില്‍ പ്രസംഗിക്കും. ശേഷം എട്ടുമാസം മുമ്പ് നടന്ന ബിജെപി-സിപിഎം സംഘര്‍ഷത്തിനിടെ ഗുരുതര പരുക്കേറ്റ ആര്‍എസ്എസ് നേതാവ് ജയപ്രകാശിനെ കാണും. ഉച്ചക്ക് 1.30 ന് സിപിഎം ആക്രമണത്തിന് ഇരയായ കുടുംബങ്ങളുടെ സംഗമത്തിലും ജെയ്റ്റ് ലി പങ്കെടുക്കും. നാല് മണിക്ക് മാധ്യമങ്ങളെ കണ്ടതിന് ശേഷമാണ് അദ്ദേഹം മടങ്ങുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top