Home app

പശുവിന്റെ പേരില്‍ ആക്രമണം നടത്തിയ ഗോരക്ഷകരെ നാട്ടുകാര്‍ ‘ കൈകാര്യം ചെയ്തു’

പശുവിന്റെ പേരില്‍ ആക്രമണം നടത്തിയ ഗോരക്ഷകരെ പഞ്ഞിക്കിട്ട് ജനക്കൂട്ടം. അഹമ്മദ് നഗറിലാണ് അമ്പതോളം വരുന്ന ജനക്കൂട്ടം ഗോരക്ഷകരെ കൈകാര്യം ചെയ്തത്. ഷ്രിഗോഡ സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

പശുക്കളുമായി പോയ ടെമ്പോ വാന്‍ തടഞ്ഞ് ഗോരക്ഷകര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ സംഘടിച്ചെത്തിയ പ്രദേശവാസികള്‍ ഗോരക്ഷകരെ നേരിടുകയായിരുന്നു. നിരവധി ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു.

പോലീസിനൊപ്പമാണ് ഗോരക്ഷകര്‍ പശുവുമായി പോയ വാഹനം തടഞ്ഞത്. ഗോരക്ഷകര്‍ക്കെതിരായ ആക്രമണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പശുവുമായി പോയ വാഹനത്തിന്റെ ഉടമയേയും ഡ്രൈവറേയും പോലീസ് അറസ്റ്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top