Home app

ആനയിറങ്കല്‍ മേഖലയില്‍ വീണ്ടും കാട്ടാനശല്യം രൂക്ഷം: പ്രതിഷേധവുമായി നാട്ടുകാര്‍

ഇടുക്കി ജില്ലയിലെ ആനയിറങ്കല്‍ മേഖലയില്‍ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. ഇന്ന് മൂന്ന് ആനകളാണ് നാട്ടിലിറങ്ങി നാശനഷ്ടം വരുത്തിയത്. തുടര്‍ച്ചയായി വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിയിട്ടും വനംവകുപ്പ് അനങ്ങാപ്പാറ നയം തുടരുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ചു. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വിവിധ രാഷ്ട്രീയ കക്ഷികളും നാട്ടുകാര്‍ക്ക് പിന്തുണയുമായി റോഡ് ഉപരോധത്തിനെത്തി.

പടക്കംപൊട്ടിച്ചും മറ്റുമാണ് എല്ലാ ദിവസവും ആനകളെ കാട്ടിലേയ്ക്ക് അയക്കുന്നത്. ജനവാസ കേന്ദ്രത്തിലേയ്ക്ക് ആനയിറങ്ങുന്നതില്‍ നാട്ടുകാര്‍ ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടി ജില്ലാ ഭരണകൂടം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top