ജിഷ്ണു പ്രണോയി കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ പത്രപ്പരസ്യത്തിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. പരസ്യം നല്‍കിയത് വഴി സംസ്ഥാന സര്‍ക്കാരിന് 10 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. ജിഷ്ണു പ്രണോയി കേസില്‍ അമ്മ മഹിജയും അച്ഛന് അശോകനും അടക്കം ബന്ധുക്കള്‍ക്ക് തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ മര്‍ദ്ദനമേറ്റതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. ഇത് മറികടക്കാനാണ് പരസ്യം നല്‍കിയത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നല്കിയ പരസ്യത്തില്‍ കേസിലെ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ അക്കമിട്ട് നിരത്തിയിരുന്നു. മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് ഹര്ജിക്കാരന് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ അസാധാരണമായി യാതൊന്നും ഇല്ലെന്നാണ് പ്രൊസിക്യൂഷന് വാദം.
ജിഷ്ണു പ്രണോയ് കേസില്‍ സംസ്ഥാന സര്‍ക്കാറിന്റെ പത്രപ്പരസ്യത്തിനെതിരായ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
By
August 4, 2017 6:33 am