Home app

സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനം സര്‍ക്കാര്‍ വിഷയം, ഇക്കാര്യത്തില്‍ മറ്റാരും തലയിടേണ്ടതില്ല ; ഗവര്‍ണര്‍ക്കെതിരെ വിമര്‍ശമവുമായി കോടിയേരി

തിരുവനന്തപുരത്ത് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി വിശദീകരണമാരാഞ്ഞ ഗവര്‍ണ്ണറുടെ നിലപാടിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനം സര്‍ക്കാര്‍ വിഷയമാണെന്നും ഇക്കാര്യത്തില്‍ മറ്റാരും തലയിടേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. ഭരണഘടനാപരമായി ഗവര്‍ണര്‍ എന്നത് ഒരു ആലങ്കാരിക പദവിയാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ സുരക്ഷ കാര്യത്തില്‍ ഗവര്‍ണര്‍ പി.സദാശിവം കാണിച്ച പ്രത്യേക ശ്രദ്ധ പരിഗണിച്ചാണ് അദ്ദേഹം ക്ഷണിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലേക്ക് പോയതെന്നും കോടിയേരി പറഞ്ഞു.

സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ എഡിറ്റോറിയല്‍ ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശം. സംസ്ഥാനത്തിന്റെ ക്രമസമാധാന വിഷയത്തില്‍ ഉപദേശകന്റെ റോള്‍ മാത്രമാണ് ഗവര്‍ണര്‍ക്ക്. വിഷയത്തില്‍ ഗവര്‍ണര്‍ വിളിച്ചിട്ട് മുഖ്യമന്ത്രി പോകാതിരുന്നെങ്കില്‍ അത് വലിയ വിവാദമായേനെ. എന്നാല്‍ മുഖ്യമന്ത്രി പോവുകയും സൗഹാര്‍ദ്ദപരമായ കൂടിക്കാഴ്ച നടത്തുകയും ചെയ്യുകയായരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവര്‍ണര്‍ ട്വിറ്ററിലൂടെ നടത്തിയ പരാമര്‍ശം ജനാധിപത്യ വിരുദ്ധവും ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണ്. ഇത്തരമൊന്ന് ഗവര്‍ണര്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ബിജെപിയും ആര്‍എസ്എസും പതിറ്റാണ്ടുകളായി അക്രമം നടത്തുന്നുണ്ട്. വര്‍ഗ്ഗീയ കലാപത്തിലൂടെ സംഘപരിവാര്‍ സംഘടനകളെ കേരളത്തില്‍ വളര്‍ത്താനുള്ള ബിജെപിയുടെ പരിശ്രമങ്ങളെ വീറോടെ ചെറുത്തുനില്‍ക്കുന്നത് സിപിഎം ആണ്. സിപിഎമ്മിനെയും ആര്‍എസ്എസിനെയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായി വെള്ള പൂശുന്നത് കൊടിയ പാതകമാണെന്നും ലേഖനത്തില്‍ കോടിയേരി പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top