Kerala

ജിഷ്ണു പ്രണോയിയുടെ ജീവിതം സിനിമയാകുന്നു

കോഴിക്കോട്: സ്വാശ്രയ കോളേജുകളിലെ  ഇടിമുറികളെ  പിടിച്ചു കുലുക്കി മലയാളികളുടെ മനസ്സിൽ നൊമ്പരമായി വിട്ട് പിരിഞ്ഞ ജിഷ്ണു പ്രണോയിയുടെ ജീവിതം സിനിമയാകുന്നു. നൗഷാദ് ആലത്തൂരും ഹസീബ് ഹനീഫും ചേർന്ന് ഗ്രാന്‍റ് ഫിലിംസിന്‍റെ ബാനറില്‍ നിർമ്മിക്കുന്ന മലയാള ചലച്ചിത്രം വൈറൽ 2019 ന്റെ  പൂജയും സ്വിച്ച് ഓൺ കർമ്മവും  നാദാപുരം വളയത്തെ ജിഷ്ണു പ്രണോയിനഗറില്‍  നടന്നു.

ജിഷ്ണു പ്രണോയി അന്ത്യവിശ്രമം കൊണ്ട മണ്ണില്‍ പുഷ്‌പാർച്ചന നടത്തിയതിന് ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. ജിഷ്ണുവിന്റെ അച്ഛന്‍ അശോകനും അമ്മ മഹിജയും സഹോദരി അവിഷ്ണയും  ചേർന്നാണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടത്തിയത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top