Home app

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ യുവാവ് അറസ്റ്റില്‍

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ യുവാവ് അറസ്റ്റില്‍. യു.ഐ.ഡി.എ.ഐയുടെ സെര്‍വറിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഖരക്പൂര്‍ ഐഐടിയിലെ എം.എസ്.സി ബിരുദാനന്തര ബിരുദദാരിയും ഒല കമ്പനി ജീവനക്കാരനുമായ അഭിനവ് ശ്രീവാസ്തവയാണ് അറസ്റ്റിലായത്.

യു.പിയിലെ കാണ്‍പൂരില്‍ നിന്ന് വ്യക്തികളുടെ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവയുള്‍പ്പടെയുള്ള ആധാര്‍ വിവരങ്ങളാണ് ശ്രീവാസ്തവ ചോര്‍ത്തിയത്. ഫിംഗര്‍പ്രിന്റ് ഉള്‍പ്പടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ ഇയാള്‍ക്ക് ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ശ്രീവാസ്തവയെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായി ചോദ്യം ചെയ്യും.3 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top