Home app

അറവ്മാടുകളുമായി പോവുകയായിരുന്ന ട്രക്ക് തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍ക്കും സഹായികള്‍ക്കും മര്‍ദ്ദനം

അറവ്മാടുകളുമായി പോവുകയായിരുന്ന ട്രക്ക് തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് ക്രൂര മര്‍ദ്ദനം. ബിഹാറിലെ ബോജ്പ്പൂര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. മൂവരും മര്‍ദ്ദിക്കരുതെന്ന് യാചിച്ചെങ്കിലും നാട്ടുകാര്‍ മര്‍ദ്ദനം തുടര്‍ന്നു. ഒടുവില്‍ ഷാഹ്പൂരില്‍ നിന്നും പോലീസ് എത്തിയാണ് മൂവരെയും രക്ഷിച്ചത്. നിയമ വിരുദ്ധമായി അറവുമാടുകളെ കയറ്റിയതിന് മൂവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ക്രൂദ്ധരായ നാട്ടുകാര്‍ പോലീസില്‍ നിന്നും ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആരാ ബക്സാര്‍ റോഡിലൂടെയുള്ള വാഹനങ്ങള്‍ തടഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ബിഹാറില്‍ ബിജെപി അധികാരം ലഭിച്ചതിന്റെ അഹങ്കാരം കാണിക്കുകയാണെന്നും. നിതീഷ് കുമാര്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top