Home app

മൂന്നാര്‍ വിഷയത്തില്‍ യോഗം ചേര്‍ന്നിട്ടില്ല ; പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മൂന്നാര്‍ ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലോ അദ്ദേഹത്തിന്റെ ഓഫീസിലോ ഒരു യോഗവും ചേര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട നിയമ വശങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ നിയമ മന്ത്രി, ആരോഗ്യ മന്ത്രി, നിയമ സെക്രട്ടറി, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, അഡ്വക്കറ്റ് ജനറല്‍ എന്നിവരാണ് പങ്കെടുത്തത്. മൂന്നാര്‍ വിഷയത്തില്‍ യോഗം നടന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top