Latest News

ജയിലിനുള്ളില്‍ കേക്ക് മുറിച്ച് കൊലക്കേസ് പ്രതിയുടെ പിറന്നാളാഘോഷം- വീഡിയോ

പാറ്റ്‌ന: ജയിലിനുള്ളില്‍ കൊലക്കേസ് പ്രതിയുടെ പിറന്നാള്‍ ആര്‍ഭാടമായി ആഘോഷിച്ച് ജയില്‍പുള്ളികള്‍. ബിഹാറിലെ സീതാമര്‍ഹി ജയിലിലാണ് സംഭവം. പിന്റു തിവാരി എന്ന കൊലക്കേസ് പ്രതിയുടെ പിറന്നാളാണ് ജയിലിനുള്ളില്‍ ആഘോഷിച്ചത്.

പിറന്നാള്‍ ആഘോഷത്തില്‍ കേക്ക് മുറിക്കുന്നതും പന്ത്രണ്ടിലധികം തടവുകാര്‍ തറയില്‍ ഇരുന്ന് മട്ടനും ചോറും കഴിക്കുന്നതും വീഡിയോയില്‍ കാണാം. മറ്റ് തടവുകാര്‍ ഇയാള്‍ക്ക് പിറന്നാള്‍ സമ്മാനങ്ങളും നല്‍കുന്നുണ്ട്. പാര്‍ട്ടി അവസാനിച്ചതിനുശേഷം പിന്റുവും മറ്റ് തടവുകാരും മധുരപലഹാരങ്ങള്‍ കഴിക്കുന്നുണ്ട്. പാര്‍ട്ടിക്ക് ക്രമീകരണങ്ങള്‍ ചെയ്യുന്നതിനായി ജയില്‍ വളപ്പിനുള്ളിലേക്ക് ഒരു പാചകക്കാരനെ വിളിച്ചെന്ന് വീഡിയോ കാണുമ്പോള്‍ മനസിലാകും. ജയിലിനുള്ളില്‍ ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെന്നും ജന്മദിനാഘോഷം മുഴുവന്‍ ചിത്രീകരിക്കാന്‍ ഇത് ഉപയോഗിച്ചിരുന്നതായും വ്യക്തമാണ്.

സംഭവത്തില്‍ ജയില്‍ ഐ.ജി മിഥിലേഷ് മിശ്ര അന്വേഷണത്തിന് ഉത്തരവിട്ടു. തടവുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top