Kerala

ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് സിപിഎം

മുഖ്യമന്ത്രിയെ ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് സിപിഎം. സംഭവം വിവാദമാക്കുന്നവരുടെ വലയില്‍ വീഴേണ്ടതില്ലെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. ഇതില്‍ വിള്ളല്‍ വീഴ്ത്തുന്ന നടപടികളൊന്നും ഉണ്ടാവേണ്ടതില്ലെന്നും സിപിഎം തീരുമാനിച്ചു. ഗവര്‍ണറുടെ നടപടിക്കെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരസ്യ വിമര്‍ശനം നടത്തിയിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top