Home app

തിരുവനന്തപുരം – കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കലിന് കേന്ദ്രാനുമതി

തിരുവനന്തപുരം – കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും കേന്ദ്രാനുമതി. മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി യോഗത്തിലാണ് തീരുമാനം. 86.56 കിലോമീറ്റര്‍ പാതയാണ് ഇരട്ടിപ്പിക്കുന്നത്. 15552.94 കോടി ചിലവഴിച്ചാണ് പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും നടത്തുന്നത്. നാല് വര്‍ഷംകൊണ്ട് ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കും. 2020 – 21 ഓടെ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകും. 20.77 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തനംമൂലം സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

തീവണ്ടികളുടെ വേഗം വര്‍ധിപ്പിക്കാനും പുതിയ തീവണ്ടികള്‍ ഓടിക്കാനും ഇതുമൂലം കഴിയും. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം 2019 ല്‍ പൂര്‍ത്തിയാകുന്നതോടെ ചരക്ക് ഗതാഗതത്തില്‍ 30 ശതമാനത്തോളം വര്‍ധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതടക്കമുള്ള വസ്തുതകള്‍ പരിഗണിച്ചാണ് പാത ഇരട്ടിപ്പിക്കാനൊരുങ്ങുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top