Home app

പാര്‍ടി കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ ഭിന്നതകളുണ്ടെന്ന വാര്‍ത്ത തെറ്റിദ്ധാരണജനകം ; സിപിഐ എം പൊളിറ്റ്ബ്യൂറോ

കേരളത്തില്‍ ഈയിടെ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ പാര്‍ടി കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ ഭിന്നതകളുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റിദ്ധാരണജനകമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ. മുഖ്യമന്ത്രി ബിജെപി-ആര്‍എസ്എസ് നേതൃതേവവുമായി നടത്തിയ സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ കേന്ദ്ര നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് പിബി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top