Home app

ഹര്‍ത്താലില്‍ ആംബുലന്‍സുകള്‍ ആക്രമിച്ചാല്‍ പണിമുടക്കും

അടിയന്തര ആവശ്യവുമായി പായുന്ന ആംബുലന്‍സുകളെപ്പോലും ആക്രമിക്കുന്ന രാഷ്ട്രീയ സംഘടനകള്‍ക്ക് മുന്നറിയിപ്പുമായി ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടന. അവശ്യ സര്‍വീസായ ആംബുലന്‍സുകളെ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് തരംകിട്ടുമ്പോള്‍ തല്ലിത്തകര്‍ക്കാന്‍ മുതിര്‍ന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ പണിമുടക്കാനാണ് തീരുമാനം. കഴിഞ്ഞ ഹര്‍ത്താലുകളിലായി ഏഴോളം ആംബുലന്‍സുകള്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് ആന്റ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ എന്ന സംഘടനയുടേതാണ് തീരുമാനം.

ഇനിയും ഇത്തരം ആക്രമണമുണ്ടായാല്‍ റോഡപകടങ്ങള്‍ക്ക് ഒഴികെ ആംബുലന്‍സ് സര്‍വീസുണ്ടാകില്ല. ഇക്കൊല്ലം ജനുവരിയില്‍ ആരംഭിച്ച സംഘടനയില്‍ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള 250 പേര്‍ അംഗങ്ങളായുണ്ട്. സ്വകാര്യ ആംബുലന്‍സ് സര്‍വീസുകളെ കൂടാതെ സ്വകാര്യ ആശുപത്രികളിലെ ഡ്രൈവര്‍മാരും സംഘടനയുടെ ഭാഗമാണ്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കായി കേരളത്തിലുള്ള ഏക രജിസ്റ്റേഡ് സംഘടനയാണിതെന്ന് സംസ്ഥാന ട്രഷറര്‍ ജലീല്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top