Home app

നവവരന്റെ തലയില്‍ തോക്കു ചൂണ്ടി കാഞ്ചി വലിച്ചു; വധു അറസ്റ്റില്‍

നവവരന്റെ തലയില്‍ തോക്കു ചൂണ്ടി വധു കാഞ്ചിവലിച്ചു.ഭാഗ്യത്തിന് പൊട്ടിയില്ല..അമേരിക്കയിലെ ടെന്നസിലാണ് സംഭവം. വിവാഹിതയായി മണിക്കൂറുകള്‍ക്കകമാണ് നവവധു തന്റെ ‘തനിനിറം’പുറത്തെടുത്തത്. സംഭവത്തില്‍ കെയ്റ്റ് എലിസബത്ത് പ്രിച്ചാര്‍ഡിനെ വിവാഹ വേഷത്തില്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മദ്യലഹരിയിലായിരുന്നു വധുവിന്റെ വീരസാഹസിക പ്രകടനം. ഭര്‍ത്താവിന്റെ തലയിലേക്ക് പിസ്റ്റള്‍ ചൂണ്ടി കാഞ്ചി വലിച്ചെങ്കിലും തോക്കില്‍ തിര തീര്‍ന്നതിനാല്‍ പൊട്ടിയില്ല. എന്നാല്‍ ആകാശത്തേക്ക് വെടിവെച്ച് ആളുകളെ ഭീതിപ്പെടുത്തിയ ശേഷമാണ് ഭര്‍ത്താവിനു നേരെ തോക്ക് ചൂണ്ടിയതെന്ന് കെയ്റ്റ് മൊഴി നല്‍കി.

കെയ്റ്റിനെ അറസ്റ്റ് ചെയ്‌തെങ്കിലും 15000 ഡോളര്‍ കെട്ടിവച്ചിതിനെ തുടര്‍ന്ന് വിട്ടയച്ചു. സംഭവശേഷം ആയുധം മോട്ടലിന്റെ ശഉചിമുറിയില്‍ ഒളിപ്പിക്കാനും കെയ്റ്റ് ശ്രമിച്ചെന്ന് പോലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top