Home app

മുഖ്യമന്ത്രി ക്ഷമാപണം നടത്തണമെന്ന് എംഎം ഹസ്സന്‍

മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രോശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരഭിമാനം വെടിഞ്ഞ് ക്ഷമാപണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. മാധ്യമ പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റം അതിരുകടന്നതും മുഖ്യമന്ത്രിയുടെ പദവിക്കും അന്തസിനും യോജിക്കാത്തതുമാണ്. ബി.ജെ.പിയുടേയും സി.പി.എമ്മിന്റേയും നേതാക്കള്‍ മുഖ്യമന്ത്രിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി പരസ്പരം ആക്രമിക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ച ശേഷം സര്‍വകക്ഷിയോഗം വിളിക്കുന്നതിന്റെ പ്രസക്തിയെന്താണെന്നും ഹസന്‍ ചോദിച്ചു. തലസ്ഥാന നഗരിയില്‍ പത്ത് ദിവസം കൂടി നിരോധനാജ്ഞ നീട്ടിയത് മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം ഒഴിവാക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top