Home app

നടിയുടെ പേര് വെളിപ്പെടുത്തല്‍: അജു വര്‍ഗീസിനെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ നടന്‍ അജു വര്‍ഗീസിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
കേസ് പിന്‍വലിക്കുന്നതിന് തനിക്ക് വിരോധമില്ലെന്ന നടിയുടെ സത്യവാങ്മൂലവും അജു ഹാജരാക്കിയിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിച്ച കോടതി നടിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതുകൊണ്ടു മാത്രം കേസില്ലാതാകുന്നില്ലെന്ന് നിരീക്ഷിച്ചു. തനിക്കെതിരേ കളമശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അജു വര്‍ഗീസിന്റെ ഹര്‍ജി.

നേരത്തെ കേസുമായി ബന്ധപ്പെട്ട് അജുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം പോലീസ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. തന്നെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ അജു ശ്രമിക്കില്ലെന്നാണ് നടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്. മനപൂര്‍വം ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും നടി തന്റെ അടുത്ത സുുഹൃത്താണെന്നും അജുവും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top