കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കന്നഡ നടന് ധ്രുവ് ശര്‍മ അന്തരിച്ചു. ഹൃദയാഘാതവും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതുമാണ് മരണത്തിന് കാരണമായത്. ശനിയാഴ്ചയാണ് ബംഗളൂരുവിലെ വസതിയില്‍ ധ്രുവ് കുഴഞ്ഞു വീണത്.
സിനിമയ്ക്ക് പുറമേ സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടക ബുള്ഡോസേഴ്സിന്റെ ശ്രദ്ധേയ താരവുമായിരുന്ന ധ്രുവ്. സ്നേഹാഞ്ജലി, ബംഗളൂരു 560023, നിന്രന്ദേ ഇഷ്ട കാനോ, റ്റിപ്പാജ്ജീ സര്‍ക്കിള്‍ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാതിരുന്നിട്ടും അതിവേഗമാണ് ധ്രുവ് കന്നഡ സിനിമാപ്രേമികളുടെ മനസില്‍ കയറിക്കൂടിയത്. മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പം ബംഗളൂരുവിലായിരുന്നു താമസം.
ധ്രുവിന്റെ നിര്യാണത്തില്‍ തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖരെല്ലാം അനുശോചനം രേഖപ്പെടുത്തി. ഞെട്ടിക്കുന്ന വാര്‍ത്തയെന്നാണ് പലരും മരണത്തോട് പ്രതികരിച്ചത്.