പാവപ്പെട്ടവര്‍ക്കുളള പാചകവാതക സബ്സിഡി തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. പ്രധാനമന്ത്രി ഉജ്ജ്വല യോജ്ന പദ്ധതി പ്രകാരമുളള സബ്സിഡിയാണ് തുടരുക. അനര്‍ഹര്‍ക്കുള്ള സബ്സിഡിയാണ് നിര്‍ത്തലാക്കുന്നതെന്നും കഴിഞ്ഞ യുപിഎ സര്‍ക്കാരാണ് എല്‍പിജി സബ്സിഡി നിര്‍ത്തലാക്കാനുളള തീരുമാനമെടുത്തതെന്നും ധര്‍മ്മേന്ദ്ര പ്രധാന് രാജ്യസഭയില്‍ അറിയിച്ചു.
അടുത്ത വര്‍ഷം മാര്‍ച്ചോടെ എല്ലാ സബ്സിഡികളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, പാചകവാതക (എല്‍പിജി) സിലിണ്ടറിനു പ്രതിമാസം നാലുരൂപ വീതം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മേയ് 30നു കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്കു നല്കിയ ഉത്തരവു ജൂണ്‍ ഒന്നിനാണു നിലവില്‍ വന്നതെന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഇന്നലെ ലോക്സഭയെ അറിയിച്ചു. സബ്സിഡി പൂര്‍ണമായും അവസാനിപ്പിക്കാനാണു പ്രതിമാസ നിരക്കുവര്‍ധന ഇരട്ടിയാക്കിയത്.
സബ്സിഡി നിരക്കില്‍ ഇപ്പോള്‍ ഓരോ വീടിനും ഒരുവര്‍ഷം 14.2 കിലോഗ്രാമിന്റെ 12 സിലിണ്ടര്‍ വീതമാണു ലഭിക്കുന്നത്. സബ്സിഡി നിരക്കില്‍ പാചകവാതകം ഉപയോഗിക്കുന്നവര്‍ 18.11 കോടി വരുമെന്നാണ് കണക്ക്.