Home app

പിണറായിയുടെ രോഷപ്രകടനം: കേന്ദ്ര നേതൃത്വത്തിന് മതിപ്പില്ല

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനം അനാവശ്യമായിരുന്നുവെന്ന് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ പരസ്യമായ നിലപാട് നേതൃത്വം വ്യക്തമാക്കാന്‍ ആരും തയ്യാറായില്ലെങ്കിലും പിണറായിയുടെ പെരുമാറ്റം ശരിയായില്ലെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ പെരുമാറ്റത്തില്‍ അനിഷ്ടമുണ്ട്.

അനാവശ്യമായ രോഷപ്രകടനമാണ് മുഖ്യമന്ത്രി കാണിച്ചതെന്നാണ് ദേശീയ നേതാക്കളുടെ വിലയിരുത്തല്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതും തുടര്‍ന്ന് നടന്ന സമാധാന ചര്‍ച്ചയും കൈകാര്യം ചെയ്ത രീതിയിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. മെഡിക്കല്‍ കോഴ ഉള്‍പ്പടെയുള്ള ആരോപണങ്ങളുടെ പേരില്‍ ബിജെപി പ്രതിരോധത്തിലായിരുന്ന സമയത്ത് ഇത്തരമൊരു വിവാദം സൃഷ്ടിച്ചത് സിപിഎമ്മിന് തിരിച്ചടിയായെന്നും നേതൃത്വത്തിന് അഭിപ്രായമുണ്ട്. സര്‍ക്കാരിനും പാര്‍ട്ടിക്കും അനുകൂലമായിട്ടുണ്ടായിരുന്ന സാഹചര്യം ഇല്ലാതാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നാണ് കേന്ദ്ര നേതാക്കളുടെ വിമര്‍ശനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top