Home app

ശുചിത്വ മിഷന്‍ ഇ-ഫയലിംഗ് സംവിധാനത്തിലേക്ക്

സംസ്ഥാന ശുചിത്വ മിഷന്റെ പുതിയ വെബ്‌സൈറ്റും ഇ ഓഫീസ് ഫയലിങ് സംവിധാനവും മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഇ-ഫയലിങ് സംവിധാനം സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

പേപ്പര്‍രഹിത ഓഫീസെന്ന ആശയത്തിലേക്കുള്ള ചുവടുവെയ്പ്പിന് കെല്‍ട്രോണാണ് സഹായം നല്‍കിയത്. സി- ഡിറ്റാണ് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തത്. മന്ത്രി കെടി ജലീലിന്റെ ചേംബറില്‍ നടന്ന പരിപാടിയില്‍ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ.വാസുകി, ഓപ്പറേഷന്‍സ് ഡയറക്ടര്‍ സി.വി ജോയ്, പ്രേംജിത്ത്, എബ്രഹാം തോമസ് രഞ്ജിത്ത്, വിധു കൃഷ്ണ, ടെസി മാര്‍ക്കോസ്, അപര്‍ണ്ണ.എം എന്നിവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top