ആധാറും പാനും ബന്ധിപ്പിക്കാനുള്ള അവസാനതീയതി ഓഗസ്റ്റ് 31 വരെ നീട്ടി. നേരത്തെ ഇത് ഓഗസ്റ്റ് അഞ്ചുവരെ നീട്ടിയിരുന്നു. തിങ്കളാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പറോ ആധാറിന് അപേക്ഷിച്ചതിന്റെ എന്റോള്‍മെന്റ് നന്പറോ നല്‍കിയാല്‍മതി. പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചശേഷമേ റിട്ടേണുകളുടെ പരിശോധന പൂര്‍ത്തിയാക്കൂവെന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് വ്യക്തമാക്കി. റിട്ടേണ്‍ നല്‍കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രം അടുത്തിടെ നിയമം ഭേദഗതി ചെയ്തിരുന്നു. ഇത് സുപ്രീംകോടതിയും ശരിവെച്ചിട്ടുണ്ട്.