Home app

മുഖ്യമന്ത്രിയേയും ഡിജിപിയേയും ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് അപമാനകരം ; രമേശ് ചെന്നിത്തല

തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ഗവര്‍ണ്ണര്‍ വിളിച്ചുവരുത്തിയത് അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വമാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമായത്. അപമാനഭാരം കൊണ്ട് ഓരോ കേരളീയന്റെയും തല കുനിയുകയാണെന്നും തങ്ങളാരും കേന്ദ്ര ഇടപെടല്‍ ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല ഒരു മാധ്യമത്തിനോട് സംസാരിക്കവേ പറഞ്ഞു.

കേരള ചരിത്രത്തിലാദ്യമായാണ് ഇത്രയും ഗൗരവകരമായ ഒരു സാഹചര്യമുണ്ടാകുന്നത്. അതുള്‍ക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുന്നില്ല. അതിന് കഴിയണം. തങ്ങളുടെ ഭരണകാലത്ത് ഇത്തരം സംഭവങ്ങളുണ്ടായിരുന്നില്ല. പോലീസിനെ ഉപയോഗിച്ച് ഫലപ്രദമായ ഇടപെടല്‍ നടത്തിയിരുന്നു. ക്രമസമാധാന നില തകരാറിലായതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാറിനാണെന്നും ചെന്നിത്തല ആരോപിച്ചു.

‘കണ്ണൂരിലുണ്ടാകാത്ത കേന്ദ്ര ഇടപെടല്‍ ഇവിടെയുണ്ടായത് തലസ്ഥാന ജില്ലയായതിനാലാണ്. സി.പി.എമ്മും ബി.ജെ.പിയും മര്യാദക്കിരുന്നാല്‍ ഇത്തരം സാഹചര്യമൊഴിവാക്കാം. ഗവര്‍ണ്ണറുടെ ഇടപെടലിലൂടെയുണ്ടായ അസാധാരണമായ രാഷ്ട്രീയ സാഹചര്യത്തിന്റെ ഗൗരവമുള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ ബി.ജെ.പിയ്ക്കും ഉത്തരവാദിത്വമുണ്ട്. പാതിരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിലൂടെ ജനത്തെ ബന്ദിയാക്കുകയായിരുന്നു അവര്‍’. ഇരുകൂട്ടരും ജനജീവിതം ബുദ്ധിമുട്ടിക്കുകയാണെന്നും പരസ്പരമുള്ള അക്രമം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top