Breaking News

കള്ളനോട്ട് നൽ‌കി പറ്റിച്ചു’; ദേവയാനിയമ്മയ്ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്

കള്ളനോട്ട് നൽകി 93കാരിയെ പറ്റിച്ച സംഭവത്തിൽ സഹായഹസ്തവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. കോട്ടയം മുണ്ടക്കയം സ്വദേശി ദേവയാനിയെ കള്ളനോട്ട് നൽകി യുവാവ് തട്ടിപ്പിനിരയാക്കിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ലോട്ടറി വിൽപ്പനക്കാരിയായിരുന്ന ദേവയാനിയുടെ പക്കൽ നിന്നും നൂറ് ലോട്ടറി ടിക്കറുകൾ യുവാവ് രണ്ടായിരത്തിന്റെ രണ്ട് കള്ളനോട്ട് നൽകിയാണ് തട്ടിയെടുത്തത്.വാർത്ത വന്നതിന് പിന്നാലെ നിരവധിയാളുകൾ ദേവയാനിയെ സഹായിക്കാൻ രം​ഗത്തെത്തിയിരുന്നു.

അതിന് പിന്നാലെ ഇപ്പോൾ സഹയാവുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. മുണ്ടക്കയത്ത് 93 വയസുള്ള അമ്മയെ കള്ളനോട്ട് നൽകി വഞ്ചിച്ചു എന്ന വാർത്ത അറിഞ്ഞ് അവരെ സന്ദർശിച്ചുവെന്നും കാര്യങ്ങൽ നേരിൽ മനസ്സിലാക്കുവാനും ചില കുഞ്ഞു സഹായങ്ങൾ ചെയ്യുവാൻ സാധിച്ചതായും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

വിഡിയോ കാണാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://www.facebook.com/100044360322821/posts/pfbid0tWzxyPQpPiUnZ5kkMcFyVDq9pvH18b1iJeLki4o481taL9CN8Ua7ZM2ePgYuuX4fl/?app=fbl

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top