Breaking News

വിടുതലൈ’ രണ്ട് ഭാ​ഗങ്ങളായി റിലീസ് ചെയ്യും; തീയതി പ്രഖ്യാപിച്ചു

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം ‘വിടുതലൈ’ പാർട്ട് വണ്ണിന്റെ റിലീസ് പ്രഖ്യാപിച്ചു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാർച്ച് 31നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക.

ജയമോഹൻ എഴുതിയ ‘തുണൈവൻ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വിജയ് സേതുപതിയേയും സൂരിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ റിലീസ് ചെയ്യും.’അസുരന്’ ശേഷം വെട്രിമാരൻ സംവിധാനം വിടുതലൈ അദ്ദേഹത്തിന്റെ കരിയറിലെ ആദ്യത്തെ ബി​ഗ് ബജറ്റ് ചിത്രമാണ്.

ദക്ഷിണേന്ത്യയിലെ പ്രമുഖ നിർമ്മാതാവ് എൽറെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആർ എസ് ഇൻഫോടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിൽ ആർആർആർ, വിക്രം എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ വിതരണം ചെയ്‌ത എച്ച്ആർ പിക്ചേഴ്സ് ആണ് വിടുതലൈയുടേയും വിതരണം. വിജയ് സേതുപതി അധ്യാപകനായും സൂരി പൊലീസ് ഉദ്യോഗസ്ഥനായും എത്തുന്ന ‘വിടുതലൈ’ രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസാകുന്നത്. സിനിമത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത് ഇളയരാജയാണ്. വേൽരാജ് ആണ് ഛായാഗ്രഹണം.  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top