നടൻ ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെൺകുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം സന്തോഷം പങ്കുവച്ചിരിക്കുന്നു. മകള്‍ ദീപ്തയോടൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവച്ചിട്ടുള്ളത്.
ചിത്രത്തിന് ചേച്ചിയമ്മ എന്ന ക്യാപ്ഷൻ നൽകിയാണ് താരം കുഞ്ഞിനൊപ്പം മൂത്ത മകളുടെ കൂടെ നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എറണാകുളത്തെ അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്.