Business

കൊറോണ പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് ശീമാട്ടി; കൊച്ചി, കോട്ടയം ഷോറൂമുകള്‍ മാര്‍ച്ച് 31 വരെ തുറന്നുപ്രവര്‍ത്തിക്കില്ല

കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനമായ ശീമാട്ടി. ശീമാട്ടിയുടെ കൊച്ചി, കോട്ടയം ഷോറൂമുകള്‍ നാളെ മുതല്‍ മാര്‍ച്ച് 31 വരെ തുറന്നുപ്രവര്‍ത്തിക്കില്ലെന്ന് സിഇഒ ബീന കണ്ണന്‍ പറഞ്ഞു.

വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറക്കുന്നതിനായി സര്‍ക്കാര്‍ തുടക്കം കുറിച്ച ബ്രേക്ക് ദ ചെയിന്‍ കാമ്പയിന് പിന്തുണയായാണ് ഷോറൂമുകള്‍ അടച്ചിടുന്നത്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യം കണക്കിലെടുത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യത തടയുകയും ഇതിലൂടെ സര്‍ക്കാരിന്റെ ബോധവത്കരണ- പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയുമാണ് ലക്ഷ്യമെന്നും ബീന കണ്ണന്‍ പറഞ്ഞു.

കൊറോണ പ്രതിരോധത്തിലൂടെ സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് വീണ്ടും മാതൃകയായിരിക്കുകയാണ് ശീമാട്ടി. പ്രളയത്തില്‍ തകര്‍ന്ന കേരളസംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് ശീമാട്ടി കൈത്താങ്ങായിരുന്നു. കോടികളാണ് പ്രളയ ബാധിതര്‍ക്കുള്ള സഹായധനമായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top