ന്യൂഡൽഹി:യുക്രൈനില്‍ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടന്‍ മടങ്ങണമെന്ന് ഇന്ത്യ. യുദ്ധ സാഹചര്യത്തില്‍ യുക്രൈനില്‍ തുടരാന്‍ ഇനിയും ശ്രമിക്കരുതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശം വിദേശകാര്യമന്ത്രാലം പുറത്തിറക്കിയത്.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരും യുക്രൈന് വിടണം. അടിയന്തരമായി യുക്രൈന് വിടണമെന്ന നിര്‍ദേശം രണ്ട് ദിവസം മുൻപ് എംബസിയും ഇന്ത്യക്കാര്‍ക്ക് നല്‍കിയിരുന്നു. യുക്രൈനില്‍ തുടരുന്ന ഇന്ത്യക്കാര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ എംബസി നല്‍കിയിരുന്നു. ഹങ്കറി, സ്ലോവാക്യ, മോള്‍ഡോവ, പോളണ്ട്, റൊമാനിയ അതിര്‍ത്തികള്‍ വഴി പുറത്ത് കടക്കാനാണ് നിര്‍ദേശം.
യുക്രൈനിലേക്ക് യാത്ര പോകരുതെന്നും നിര്‍ദേശമുണ്ട്. യുക്രൈനിലേക്ക് പോകുന്നതിന് എംബസിയുടെ വിലക്കുണ്ടെങ്കിലും അത് മറികടന്ന് മലയാളികളുള്‍പ്പെടെ ഒട്ടേറെ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പഠനം പൂര്‍ത്തീകരിക്കാനായി തിരിച്ചു പോയത്.