തൃശൂർ:ചാലക്കുടി ദേശീയപാത ക്രസന്റ് സ്കൂളിന് സമീപം ടോറസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.കേച്ചേരി പൂവ്വത്തൂര്‍ ഗോപുരത്തിങ്കല്‍ അഖില്‍ (28) ആണ് മരിച്ചത്.
മുന്നില്‍ പോയ വാഹനങ്ങള്‍ അപ്രതീക്ഷിതമായി ബ്രേക്കിട്ടപ്പോള്‍ പിന്നില്‍ വരികയായിരുന്ന അഖിലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ടോറസ് ലോറിയുടെ അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.