Breaking News

മാന്നാറിൽ ബൈക്കുകൾ കൂട്ടിമുട്ടി രണ്ട് പേർ മരിച്ചു; ഒരാൾക്ക് പരിക്ക്

Photo:Anshad mannar

മാന്നാർ : കോയിക്കൽ ജംഗ്ഷനു സമീപം ബൈക്കുകൾ കുട്ടി മുട്ടി രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.ചെന്നിത്തല വള്ളാം കടവ് കിളയ്ക്കാടം കുറ്റിയിൽ സുധീഷ് (23),തലവടി ആനപ്രാമ്പൽ, കോയിത്തറ വീട്ടിൽ ശ്യാംകുമാർ ( 40 ) എന്നിവരാണ് മരിച്ചത്. ചെന്നിത്തല തെങ്ങു തറ കിഴക്കേതിൽ നവീൻ (25) ആണ് പരിക്കേറ്റത്.

ശനിയാഴ്ച രാത്രി 10 മണിയോടെ കോയിക്കൽ ജംഗ്ഷന് തെക്ക് ഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധീഷും ശ്യാംകുമാറും മരിച്ചു. നവീൻ അതീവ ഗുരുതര അവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

രവീന്ദ്രനാണ് സുധീഷിന്റെ അച്ഛൻ. അമ്മ കുഞ്ഞുമോൾ. സഹോദരൻ രാഹുൽ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top