Breaking News

ഇനി മാസ്ക് നിർബന്ധമില്ല, സാമൂഹ്യ അകലവും; കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കി മഹാരാഷ്ട്ര

മുംബൈ:കോവിഡ് കേസുകള്‍ ​ഗണ്യമായി കുറഞ്ഞതോടെ ഇളവുകളെല്ലാം ഒഴിവാക്കി മഹാരാഷ്ട്ര. നിയന്ത്രണങ്ങളെല്ലാം പൂര്‍ണമായി ഒഴിവാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു.സംസ്ഥാനത്ത് ഇനി മുതല്‍ മാസ്ക് നിര്‍ബന്ധമില്ല. മാസ്ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് പുതിയ നിര്‍ദേശം.

ആള്‍ക്കൂട്ടങ്ങള്‍ക്കും സാമൂഹികമായ കൂടിചേരലുകള്‍ക്കും സംസ്ഥാനത്ത് ഇനി ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.

ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ണായക തീരുമാനമെടുത്തത്. കോവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പൂര്‍ണ ഇളവുകള്‍ അനുവദിച്ചത്.

അതേസമയം മാസ്ക് ഉപയോഗം നിര്‍ബന്ധമല്ലെങ്കിലും കുറച്ചു നാള്‍ കൂടി തുടരുന്നതാണ് നല്ലതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ ജനങ്ങളോട് അഭ്യര്‍ഥിച്ചു..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top