Breaking News

കാത്തിരിപ്പിനൊടുവിൽ അത്‌ലറ്റികോ മാഡ്രിഡിന് ലാ ലിഗ കിരീടം

മാഡ്രിഡ്:സ്പാനിഷ് ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിന് കിരീടം. നിര്‍ണായകമായ അവസാന ലീഗ് മത്സരത്തില്‍ വല്ലാദോലിദിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അത്‌ലറ്റികോ കിരീടം ഉറപ്പിച്ചത്. 38 മത്സരങ്ങളില്‍ നിന്ന് 86 പോയിന്റാണ് ടീം നേടിയത്. അത്‌ലറ്റികോയുടെ 11-ാം ലീഗ് കിരീടമാണിത്. നീണ്ട ആറ് സീസണുകളുടെ കാത്തിരിപ്പിനൊടുവിലാണ് അത്ലറ്റിക്കോ ലാ ലിഗ ചാമ്പ്യന്‍മാരാകുന്നത്. 2013-14 സീസണിലാണ് ടീം അവസാനമായി കപ്പുയര്‍ത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top