Kannur

നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് യുവാക്കൾ മരിച്ചു

തളിപ്പറമ്പ്: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ കോൾമൊട്ടയിലെ ഹിഷാം (18), ജിയാദ് (19) എന്നിവരാണ് മരിച്ചത്.*ഇന്നലെ (ചൊവ്വാഴ്ച) വൈകീട്ട് നാലരയോടെ കോൾമൊട്ടയിൽ ബാവുപ്പറമ്പ് റോഡിലായിരുന്നു അപകടം.

ബംഗളൂരുവിൽ ഐ.ടി വിദ്യാർഥിയാണ് ജിയാദ്.ഹിഷാം കോൾമൊട്ടയിൽ സ്​റ്റീൽ കമ്പനിക്ക് സമീപം കോഴിക്കട നടത്തിവരുകയാണ്.

സൗദി അറേബ്യയിൽ ജോലിചെയ്യുന്ന ജബാറിൻെറയും റഷീദയുടേയും മകനാണ് ജിയാദ്. സഹോദരങ്ങൾ: ജദീർ (മെഡിക്കൽ വിദ്യാർഥി), ജാസിം, റിസ്​വാൻ (ഇരുവരും വിദ്യാർഥികൾ), ജാസിയ.അബുദാബിയിൽ ജോലിചെയ്യുന്ന ഹസൻെറയും ഷഹനാസിൻെറയും മകനാണ് ഹിഷാം.സഹോദരങ്ങൾ: ഷഹ്മ, ഹാനിയ.ഖബറടക്കം ഇന്ന് (12-05-2021- ബുധനാഴ്ച) ഉച്ചയോടെ കോടല്ലൂർ മുഹ്​യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top