കോഴിക്കോട്: സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ റിമാന്‍ഡില്‍. ഈ മാസം 27 വരെ 5 ദിവസത്തേക്കാണ് കോഴിക്കോട് സിജെഎം കോടതി സരിതയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. 27ന് കേസ് കോടതി വീണ്ടും പരിഗണിക്കും. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട ചെക്ക് കേസില്‍ ഹാജരാകാന്‍ നിരവധി തവണ വാറണ്ട് നല്‍കിയിട്ടും സരിത ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അറസ്റ്റിന് ഉത്തരവിട്ടത്.
സരിത എസ് നായര്‍ ജയിലിൽ, അഞ്ച് ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു
By
April 22, 2021 5:24 pm