Breaking News

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

ന്യൂഡൽഹി:കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചു. 3 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികളാണ് മരവിപ്പിച്ചത്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റേതാണ് നടപടി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം ആണ് നടപടി എന്നാണ് വിവരം. ഈ മാസം 31 നകം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അടക്കം നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

 

രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു എന്ന് മാത്രമാണ് ഇത് സംബന്ധിച്ച്‌ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്. ആറിന് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചെന്ന വാര്‍ത്താ കുറിപ്പ് ഇറക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top