Breaking News

കെഎസ്ആർടിസിയിൽ സഹപ്രവർത്തകയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവം; ജീവനക്കാരനെ പുറത്താക്കി

തിരുവനന്തപുരം:കെഎസ്ആർടിസിയിൽ സഹപ്രവർത്തകയെ ലൈംഗികമായി ചൂഷണം ചെയ്ത് ആത്മഹത്യയ്ക്കിടയാക്കിയ സംഭവത്തിൽ ജീവനക്കാരനെ പുറത്താക്കി. അങ്കമാലി സെക്ഷൻ ഗ്രേഡ് അസിസ്റ്റന്റ് ഐ.പി ജോസിനെയാണ് പുറത്താക്കിയത്.

വനിതാ കണ്ടക്ടറോട് ലൈംഗിക ചുവയോടെ സംസാരിച്ച് മാനസികമായി പീഡിപ്പിച്ചതിനാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥന് സസ്‌പെൻഷനും നൽകി. തിരുവനന്തപുരം സിറ്റി യൂണിറ്റിലെ സ്റ്റോർ ഇഷ്യൂവർ എസ്.ചന്ദ്രനെയാണ് സസ്‌പെൻഡ് ചെയ്തത്. കോർപ്പറേഷൻ അന്വേഷണത്തെ തുടർന്നാണ് നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top