പോസ്റ്റര്‍ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി എ കെ ബാലൻ. പ്രതിഷേധിക്കുന്നത് ഇരുട്ടിന്റെ സന്തതികളാണ്. വര്‍ഗ ശത്രുക്കളെ ജനം തിരിച്ചറിയുമെന്നും ബാലന്. ഇവരുടെ ലക്ഷ്യം നാട്ടുകാര്‍ക്കറിയാമെന്നും മന്ത്രി പറഞ്ഞു.
പോസ്റ്ററില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ശുദ്ധ ഭോഷ്കത്തരമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ല. ജനാധിപത്യ പ്രക്രിയയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നടക്കുന്നത്. പിബി അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം 10ാം തീയതിയാണുണ്ടാകുക. അതുവരെ നിര്‍ദേശങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. നാളെ ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ആയിരിക്കും തീരുമാനം ഉണ്ടാകുക. ഒരു സ്ഥാനാര്‍ത്ഥിയെയും തീരുമാനിച്ചിട്ടില്ലെന്നും എ കെ ബാലന് പറഞ്ഞു.